Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി; അ​ടി​സ്ഥാ​ന ശ​മ്പളം 20,000 - മറ്റ് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി

അ​ടി​സ്ഥാ​ന ശ​മ്പളം 20,000; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി; അ​ടി​സ്ഥാ​ന ശ​മ്പളം 20,000 - മറ്റ് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി
തിരുവനന്തപുരം , വ്യാഴം, 20 ജൂലൈ 2017 (18:36 IST)
സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ 22 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ അ​ടി​സ്ഥാ​ന ശ​മ്പളം 20,000 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു.  സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചു.

50 കി​ട​ക്ക​ക​ൾ വ​രെ​യു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം 20,000 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് എ​ല്ലാ സം​ഘ​ട​ന​ക​ളും ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

50ന് ​മേ​ലെ കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​മ്പളം തീ​രു​മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ നാ​ലം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ​സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കും. തൊഴിൽ, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങൾ.

ഈ ​റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​വും 50ന് ​മേ​ലെ കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ വേ​ത​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. കൂ​ടാ​തെ, ന​ഴ്സു​മാ​രു​ടെ ട്രെ​യി​നിം​ഗ് കാ​ലാ​വ​ധി, സ്റ്റൈ​പ്പ​ന്‍റ് വ​ർ​ധ​ന​വ് എ​ന്നി​വ​യി​ലും സ​മി​തി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.

സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചു. സമരം പിന്‍വലിക്കാന്‍ തീരുമാനമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫി; യുവാവ് കിട്ടിയത് എട്ടിന്റെ പണി !