Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സൂചനാ സമരം തുടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങുമെന്ന് നഴ്സിംഗ് ജീവനക്കാരുടെ സംഘടന

Nurse Strike Kerala News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ജനുവരി 2023 (12:06 IST)
തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സൂചനാ സമരം തുടങ്ങി. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങുമെന്ന് നഴ്സിംഗ് ജീവനക്കാരുടെ സംഘടന യുഎന്‍എ അറിയിച്ചു.
 
ഒപി, അത്യാഹിത വിഭാഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിന്ത ജെറോമിന്റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി; അധികം ലഭിക്കുന്നത് 37ലക്ഷം രൂപ