Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Suicide Kottayam Kozhikode 
ആത്മഹത്യ കോട്ടയം കോഴിക്കോട്

എ കെ ജെ അയ്യർ

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (18:20 IST)
കോഴിക്കോട് : നഴ്സിംഗ് വിദ്യാർത്ഥിനിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശിനി ലക്ഷ്മി രാധാ കൃഷ്ണനെയാണ് ഹോസ്റ്റല്‍ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി രാധാകൃഷ്ണൻ. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി