Webdunia - Bharat's app for daily news and videos

Install App

ഗവര്‍ണര്‍ മര്യാദ ലംഘിക്കുന്നു, ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒ രാജഗോപാല്‍

കേരള ഗവര്‍ണര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നു എന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

റെയ്‌നാ തോമസ്
തിങ്കള്‍, 20 ജനുവരി 2020 (12:28 IST)
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു. ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഇരുവരും സംയമനം പാലിക്കണം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. 
 
പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കണമായിരുന്നു എന്നും രാജഗോപാല്‍ പറഞ്ഞു. കേരള ഗവര്‍ണര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നു എന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
 
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ സഭയിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതും ചര്‍ച്ചയായിരുന്നു. സഭയില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുക മാത്രമാണ് ഒ രാജഗോപാല്‍ ചെയ്തത്. പ്രമേയം അവതരിപ്പിക്കരുതെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments