Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ നിയമ ഭേദഗതി: സർക്കാരിനെ വിടാതെ ഗവർണർ, സുപ്രീം കോടതിയിയെ സമീപിച്ചതില്‍ വിശദീകരണം തേടി

പൗരത്വ നിയമ ഭേദഗതി: സർക്കാരിനെ വിടാതെ ഗവർണർ, സുപ്രീം കോടതിയിയെ സമീപിച്ചതില്‍  വിശദീകരണം തേടി

ചിപ്പി പീലിപ്പോസ്

, ഞായര്‍, 19 ജനുവരി 2020 (13:34 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംഭവത്തിൽ കേരള സര്‍ക്കാരിനെ വിടാതെ ഗവർണർ. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ ചോദിക്കുന്നു. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.
 
ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  
 
അതേസമയം, സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാൾമാർക്കിങ് ഇല്ലാത്ത പഴയ സ്വർണം വിൽക്കാം, യാതോരു പ്രശ്നവുമില്ല