Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്; വ്യത്യസ്തനായി ഇന്നസെന്റ്

ഓഖി; രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും: ഇന്നസെന്റ്

ഓഖി ചുഴലിക്കാറ്റ്; വ്യത്യസ്തനായി ഇന്നസെന്റ്
, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (12:48 IST)
ഓഖി ചുഴലിക്കാറ്റിൽ ദു‌രിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടനും എം പിയുമായ ഇന്നസെന്റ്. പാർലമെൻറംഗം എന്ന നിലയിലുള്ള തന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഇന്നസെന്റ് അറിയിച്ചു.
 
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
പാർലമെൻറംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും.
 
കടൽക്ഷോഭം മൂലം വീടുകൾ തകർന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചും കൊടുങ്ങല്ലൂർ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തിൽ ഉൾപ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതർ പറയുന്നത്. അടിയന്തിരമായി ഇവർക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടൻ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏർപ്പാട്ട് ചെയ്തു കഴിഞ്ഞു.
 
തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും റോഡുകളും കടൽഭിത്തിയും നന്നാക്കുന്നതിനുമുൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തിൽ അറ്റൻഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമര്‍ശിക്കുന്നവരെ കൊല്ലുന്ന വില്ലനാണ് അമിത് ഷാ: രാഹുല്‍ ഗാന്ധി