Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച 66കാരന്‍ അറസ്റ്റില്‍

ബാലികയെ പീഡിപ്പിച്ച 66 കാരനായ തമിഴ്നാട് സ്വദേശി യാചകനെ പൊലീസ് അറസ്റ്റ് ചെയ്തു

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച 66കാരന്‍ അറസ്റ്റില്‍
ആലപ്പുഴ , ഞായര്‍, 21 ഓഗസ്റ്റ് 2016 (13:59 IST)
ബാലികയെ പീഡിപ്പിച്ച 66 കാരനായ തമിഴ്നാട് സ്വദേശി യാചകനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര മീനാക്ഷി ക്ഷേത്രത്തിനടുത്ത് മാരിയമ്മാള്‍ തെരുവി നിവാസിയായ കണ്ണന്‍ എന്നയാളാണ് പൊലീസ് വലയിലായത്.
 
പരുമലയില്‍ വേണ്ടവിധം സുരക്ഷയില്ലാത്ത വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം താമസിക്കുന്ന ആറാം ക്ലാസുകാരിയെ കഴിഞ്ഞ 13 ന് ഉച്ചയ്ക്കായിരുന്നു ഈ പ്രദേശത്ത് സ്ഥിരമായി യാചകവൃത്തി നടത്തി വന്നിരുന്ന കൃഷ്ണന്‍ പീഡിപ്പിച്ചത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ നാടുവിട്ടിരുന്നതിനു ശേഷം അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും സം‍രക്ഷണയിലാണു കുട്ടി.
 
സ്ഥിരമായി ഈ സ്ഥലത്ത് യാചകനായി കറങ്ങിനടന്നിരുന്ന ഇയാള്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു  ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി കുട്ടിയെ പീഡിപ്പിച്ചത്. 
വിവരം വെളിപ്പെടുത്തരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ കാര്യങ്ങള്‍ അറിഞ്ഞ് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോംബ് സ്ഫോടനം: ആര്‍ എസ് എസ്സുകാരന്‍ കൊല്ലപ്പ്ട്ടു