Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ 88കാരിയോട് ക്രൂരത, തലചുമരില്‍ ഇടിപ്പിച്ചു; കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്

കൊച്ചുമകനായ റിജു വയോധികയെ ചവിട്ടി വീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നുമാണ് പരാതി.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 മെയ് 2025 (10:37 IST)
കണ്ണൂരില്‍ 88 കാരോട് ക്രൂരത കാട്ടിയ കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. വയോധികയായ 88 കാരിയെ കൊച്ചുമകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കാട്ടിയാണ് പോലീസ് കേസെടുത്തത്. കണ്ടംകാളിയിലെ കാര്‍ത്ത്യയായനിക്കാണ് മര്‍ദ്ദനമേറ്റത്. കൊച്ചുമകനായ റിജു വയോധികയെ ചവിട്ടി വീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നുമാണ് പരാതി.
 
ഹോം നേഴ്‌സ് ആണ് പരാതി നല്‍കിയത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായായനി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച് എത്തിയാണ് റിജു മര്‍ദ്ദിച്ചതെന്നാണ് വിവരം. കൂടെ താമസിക്കുന്നതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയത്. കുളിമുറിയില്‍ വീണെന്നാണ് ആദ്യം ആശുപത്രിയില്‍ എത്തിയപ്പോള്‍ പറഞ്ഞത്.
 
എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. റിജുവിനെതിരെ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments