കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് രാഗേഷ്. ജില്ലാ സെക്രട്ടറിയാകുന്നതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിയും.
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഇന്നു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. എം.വി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിക്കേണ്ടി വന്നത്.
എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഗേഷ് കിസാന്‍ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. നേരത്തെ രാജ്യസഭാ എംപിയായിരുന്നു.