Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുവരിപോലും വായിച്ചു മനസിലാക്കാതെ തെറിവിളികൾ തുടരുന്നവരോട് സഹതാപം മാത്രമെന്ന് സനൽ കുമാർ

തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി സനൽ കുമാർ

ഒളിമ്പിക്സ്
, ബുധന്‍, 24 ഓഗസ്റ്റ് 2016 (14:51 IST)
റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ സിന്ധുവിനെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സംവിധായകൻ സനൽ കുമാർ താൻ എന്തുകൊണ്ടാണ് അങ്ങനെ പോസ്റ്റ് ഇട്ടതെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും സിന്ധുവിനെ അഭിനന്ദിച്ചപ്പോൾ സനൽ അവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. ഇതിനു മറുപടിയായി സനൽ ഫേസ്ബുക്കിൽ തന്നെ മറ്റൊരു പോസ്റ്റ് ഇടുകയുണ്ടായി.
 
ഓഗസ്റ്റ് 20 നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ, എന്നാല്‍ ഞാനൊന്ന് തുപ്പിയാലോ… ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍ എന്നായിരുന്നു സനൽ കുമാറിന്റെ പോസ്റ്റ്. സിന്ധുവിനെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരായിരുന്നു സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഫേയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍  വിശദീകരണം നല്‍കിയിരിക്കുന്നത്. 
 
തന്റെ പോസ്റ്റ് തെറ്റിദ്ധിക്കപ്പെട്ടതാണ്. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാതെയാണ് അതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മനസിലാക്കലിനെക്കുറിച്ചും മാനസികാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള ഒരു ഭീതിതമായ തിരിച്ചറിവാണ് കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാനെന്താണ് എഴുതിയതെന്ന് മനസിലാക്കാൻ എന്റെ പോസ്റ്റുകൾ ഫോളോ ചെയ്യുന്ന ആർക്കും ഒരു പ്രയാസവുമില്ല എന്നും സനൽ കുമാർ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ വീടു കുത്തിത്തുറന്ന് വന്‍മോഷണം; കവര്‍ന്നത് 50 പവനോളം സ്വര്‍ണാഭരണങ്ങള്‍