Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദഗ്‌ധർ: തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിൽ വർധന

കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദഗ്‌ധർ: തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിൽ വർധന
, ബുധന്‍, 19 ജനുവരി 2022 (08:38 IST)
കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്ത് മൂന്നാം തരംഗത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി.
 
പരിശോധന നടത്തുന്ന മൂന്നിലൊരാൾക്ക് രോഗമെന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്.രണ്ടാം തരം​ഗത്തിൽ 29.5ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27ശതമാനമായി. ജലദോഷപ്പനി പോലെയെ രോഗലക്ഷണങ്ങളില്ലാതെയോ രോഗം പിടിപെടുന്നവരാണ് ഏറെയും എന്നതാണ് ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തേതെന്ന് ഉറപ്പിക്കാൻ ആരോഗ്യവിദഗ്‌‌ധരെ പ്രേരിപ്പിക്കുന്നത്.
 
ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ ശരാശരി 79456 കേസുകൾ ചികിൽസിൽ ഉണ്ടായിരുന്നതിൽ 0.8ശതമാനം പേർക്ക് മാത്രമണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നതെങ്കിൽ ഇത് 1ശതമാനമായി വർധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വർധനയുണ്ട്. 10ശതമാനമാണ് വെന്റിലേറ്റർ ചികിൽസ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങൾ വേണ്ടവരിലെ വർധന 29ശതമാനവുമായിട്ടുണ്ട്. 
 
ഇതിനിടയിലാണ്  രണ്ട് ഡോസ് വാക്സിനും എടുത്തവരിലെ രോ​ഗബാധ , ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നത്.രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാൽ ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ് !