Webdunia - Bharat's app for daily news and videos

Install App

Happy Onam: ഇന്ന് തിരുവോണം

ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്

രേണുക വേണു
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (07:55 IST)
Onam 2025: ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. മലയാളികള്‍ ഒരേ മനസോടെ ഓണം ആഘോഷിക്കുന്നു. പൂവിളികളും പൂക്കളവുമായി പ്രായഭേദമില്ലാതെ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. ഉത്രാട ദിനത്തിലിട്ട പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പൃതിഷ്ഠിച്ചാണ് മലയാളികള്‍ തിരുവോണത്തിലേക്ക് കടന്നത്. ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്. 
 
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. വീടുകളില്‍ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. 
 
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...
 
പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍
 
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
 
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
 
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ ! 
 
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ ! 
 
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ ! 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കാരണം ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, ഒക്ടോബര്‍ 4ന് നറുക്കെടുപ്പ്

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടുക്കുന്നത് 67,000 കോടി, അർഹരായവർക്ക് നൽകണമെന്ന് ആർബിഐ

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments