Happy Onam: വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം
Happy Onam: തിരുവോണത്തെ വരവേറ്റ് മലയാളികള്‍. പൂവിളികളും പൂക്കളവുമായി പ്രായഭേദമില്ലാതെ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. ഉത്രാട ദിനത്തിലിട്ട പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പൃതിഷ്ഠിച്ചാണ് മലയാളികള്‍ തിരുവോണത്തിലേക്ക് കടന്നത്. ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. വീടുകളില്‍ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു.
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...
പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ !
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ !
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ !
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ !
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ !
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ !
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ !