Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈകിവന്ന ‘തിരുവോണം‘ വത്സലയുടെ വാടകവീട്ടിലെത്തിച്ചത് 10 കോടിയുടെ മഹാഭാഗ്യം

വൈകിവന്ന ‘തിരുവോണം‘ വത്സലയുടെ വാടകവീട്ടിലെത്തിച്ചത് 10 കോടിയുടെ മഹാഭാഗ്യം
, വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:11 IST)
കേരള സർക്കരിന്റെ ഓണം ബംബർ ഭാഗ്യക്കുറി ഇത്തവണ  പടി കയറിയത് തൃശൂർ അടാട്ടിലെ വത്സല എന്ന വീട്ടമ്മയുടെ വാടക വീട്ടിലേക്ക്. ഭർത്താവ് മരിച്ച വത്സല സ്വന്തം വീട് തകർന്ന് വീണതോടെയാണ് മൂന്നു മക്കളെയുംകൊണ്ട് വാടകവീട്ടിലേക്ക് മാറിയത്. 
 
ചിറ്റിലപ്പള്ളിയിൽ തകർന്ന വീടിനുപകരം പുതിയ വീട് വത്സലക്ക് ഇനി വേഗത്തിൽ പണി തീർക്കാം ഏജൻസി കമ്മീഷനും നികുതിയും കഴിച്ച് 6.34 കോടിരൂപ വത്സലക്ക് സ്വന്തമാണ്. തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ എൻ എസ് മണിയൻ ഏജൻസി വിറ്റ ടിബി 128092 എന്ന ടിക്കറ്റിലാണ് തിരുവോണം ഭാഗ്യമായി എത്തിയത്. ലോട്ടറി വിറ്റ ഏജന്റിന് ഒരു കോടി രൂപയും ലഭിക്കും.
 
45 ലക്ഷം ഓണം ബംബർ ടിക്കറ്റുകളാണ് 10 സീരിസുകളിലായി ഇത്തവണ പുറത്തിറക്കിയിരുന്നത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 50 ലക്ഷം, 10 ലക്ഷം. 5 ലക്ഷം എന്നിങ്ങനെയുള്ള രണ്ട്, മൂന്ന്, നാല് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് നിയമപരമായ തടസമില്ല, എപ്പോൾ വേണമെന്ന് അന്വേഷണ സംഘം സ്വതന്ത്രമായി തീരുമാനിക്കും: ലോക്നാഥ് ബെഹ്‌റ