സ്കൂൾ സമയത്ത് ഓണാഘോഷം വേണ്ട; കലാപരിപാടികൾ അവതരിപ്പിക്കാന്‍ മുൻകൂർ അനുമതി വാങ്ങണം - സര്‍ക്കുലര്‍ പുറത്ത്
സ്‌കൂളുകളിൽ പ്രവൃത്തി ദിവസങ്ങളിൽ ഓണാഘോഷം വേണ്ടെന്ന് നിര്‍ദേശം
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഓണാഘോഷം പ്രവൃത്തി ദിവസങ്ങളിൽ ഓണാഘോഷം വേണ്ടെന്ന് നിർദ്ദേശം. ഹയർസെക്കണ്ടറി സ്‌കൂൾ ഡയറക്‌ടറേറ്റാണ് ഇത് സംബന്ധിച്ച് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയത്.
സ്കൂൾ സമയത്ത് ഓണാഘോഷം പാടില്ല. അധികം പണം ചെലവഴിച്ചുള്ള ആഘോഷങ്ങള്‍ പാടില്ല. ഓണാഘോഷത്തിനു യൂണിഫോം ധരിച്ചു സ്കൂളിൽ എത്തിയാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
പരീക്ഷകളെയോ ക്ലാസുകളെയോ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെയോ ബാധിക്കാത്ത രീതിയിൽ മാത്രമേ ആഘോഷം നടത്താവൂ. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയാണെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും ഹയർ സെക്കൻഡറി ഡയറക്‍ടറുടെ സർക്കുലറിൽ പറയുന്നുണ്ട്.