Publish Date: Wed, 04 Sep 2024 (21:54 IST)
Updated Date: Wed, 04 Sep 2024 (21:56 IST)
ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ താംബരം സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും.
മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്.