Webdunia - Bharat's app for daily news and videos

Install App

Happy Onam: വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം

രേണുക വേണു
ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (07:30 IST)
Happy Onam: തിരുവോണത്തെ വരവേറ്റ് മലയാളികള്‍. പൂവിളികളും പൂക്കളവുമായി പ്രായഭേദമില്ലാതെ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. ഉത്രാട ദിനത്തിലിട്ട പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പൃതിഷ്ഠിച്ചാണ് മലയാളികള്‍ തിരുവോണത്തിലേക്ക് കടന്നത്. ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്. 
 
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. വീടുകളില്‍ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. 
 
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...
 
പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍ 
 
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
 
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
 
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ ! 
 
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ ! 
 
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ ! 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ മാസത്തെ റേഷന്‍ വാങ്ങാന്‍ ഇന്നുകൂടി അവസരം

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെ.സുധാകരനെ മാറ്റണം; കോണ്‍ഗ്രസില്‍ 'പോര്' രൂക്ഷം

December 3, International Day of Persons with Disabilities: ഇന്ന് ലോക വികലാംഗ ദിനം

Valapattanam Theft: മുണ്ട് മാത്രം ധരിക്കുന്ന ലിജേഷ് മോഷണത്തിനു വേണ്ടി പാന്റ്‌സ് ധരിച്ചു, കുടുങ്ങിയത് സെര്‍ച്ച് ഹിസ്റ്ററിയില്‍; വളപട്ടണം മോഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് !

ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20ന് മുൻപ് വിട്ടയക്കണം, അല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments