കോഴിക്കോട് : ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്വദേശി ഷിജിയെയാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ ഈ തുക ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. കോഴിക്കോട്ടെ പെരുമണ്ണ സ്വദേശിയിൽ നിന്ന് 23.25 ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.
സമാനമായ രീതിയെ സംസ്ഥാനത്തൊട്ടാകെ നടത്തിയ തട്ടിപ്പിൽ ആകെ നാലര കോടി രൂപ ഇയാൾ തട്ടിപ്പു വഴി നേടി എന്നാണു പോലീസ് നിഗമനം. ഗ്ലാംസ് ട്രേഡിങ്ങ് കമ്പനിയുടെ പേരിലായിരുന്നു ഇയാൾ പണം തട്ടിയെടുത്തത്. പണം നിക്ഷേപിച്ചവർ തങ്ങളുടെ പണം നഷ്ടപ്പെടും എന്നറിഞ്ഞയുടനെ ഇയാൾ നാട്ടിൽ നിന്നും ഒളിവിൽ പോയി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.