Webdunia - Bharat's app for daily news and videos

Install App

മോന്‍സണും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വളരെ അടുത്ത ബന്ധം ! രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ പ്രമുഖര്‍ 'പോക്കറ്റില്‍'

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (15:34 IST)
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിന് രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം. കോണ്‍ഗ്രസ് നേതാക്കളുമായി മോന്‍സണ്‍ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇതില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് മോന്‍സണുമായി ദീര്‍ഘകാലത്തെ പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളത് ഉമ്മന്‍ചാണ്ടിയുമായിട്ടാണ്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസിലെ ഉന്നതരായും മോന്‍സണ്‍ മാവുങ്കലിന് അടുത്ത ബന്ധം ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. 
 
അതേസമയം, മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ്.കെ.സുധാകരന്‍ പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ലായെന്നും ഡോക്ടര്‍ എന്ന നിലയില്‍ മാത്രമാണ് മോന്‍സണെ പരിചയമെന്നും ചികിത്സക്കാണ് വീട്ടില്‍ പോയിട്ടുള്ളതെന്നും സുധാകരന്‍ പറഞ്ഞു. 'പ്രസിഡന്റ് ആയതിന് ശേഷം കെപിസിസി ഓഫീസില്‍ വന്ന് മോന്‍സന്‍ കണ്ടിരുന്നു. ആറോ ഏഴോ തവണ മോനസണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ട്,' സുധാകരന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments