Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടതുപക്ഷ സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയും: ഉമ്മൻ ചാണ്ടി

ഇടതുപക്ഷ സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയും: ഉമ്മൻ ചാണ്ടി
, ശനി, 27 ഫെബ്രുവരി 2021 (11:33 IST)
ഇടതുപക്ഷ സർക്കരിനെ കടലിന്റെ മക്കൾ കടലിൽ എറിയും എന്ന് ഉമ്മൻ ചാണ്ടി. മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ ക്രൂര സമീപനമാണ് ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ പുറത്ത് വന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ രാജ്യദ്രോഹ നയം പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചത് കേരളത്തെ അപമാനിയ്ക്കാനല്ല. തെറ്റുകണ്ടുപിടിച്ചത് കുറ്റമായണ് മുഖ്യമന്ത്രിആരോപിയ്ക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുത്ത കരാറാണ് കേരളത്തിന് അപമാനം. കരാർ പിൻവലിച്ചത് ഔദാര്യമല്ല, പിടിച്ചുനിൽക്കാനുള്ള സർക്കാരിന്റെ ശ്രമമാണ്. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഈ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്ത മകളെ ചികിത്സിയ്ക്കാൻ പണമില്ല; 12 കാരിയായ ള്ളയമകളെ 10,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ