അധികാരസ്ഥാനത്തിരുന്നുള്ള ഒരു പ്രവര്‍ത്തനത്തിനും താനില്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ലെ ഉമ്മന്‍ചാണ്ടി
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ ഒരിക്കലും മാറിനില്‍ക്കില്ല. പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരു സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ലെന്നും അദ്ദേഹം പറഞ്ഞു.