Publish Date: Tue, 18 Jul 2023 (12:12 IST)
Updated Date: Tue, 18 Jul 2023 (12:23 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കും. ഇന്ന് ഉച്ച കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കും.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പുതുപ്പള്ളി വീട്ടില്‍ നിന്ന് വിലാപയാത്ര ആരംഭിക്കും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രിയോടെ വീണ്ടും പുതുപ്പള്ളിയിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.