Select Your Language

Notifications

webdunia
webdunia
webdunia
webdunia

സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്‍ഗ്രസിന് ആശ്വാസം

ഉമ്മന്‍ചാണ്ടി സുധീരന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു ?; ഫോണില്‍ പറഞ്ഞത് ആരുടെ കുറ്റം ?

സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്‍ഗ്രസിന് ആശ്വാസം
തിരുവനന്തപുരം/ന്യൂഡൽഹി , വ്യാഴം, 12 ജനുവരി 2017 (15:06 IST)
ഡിസിസി പുനഃസംഘടനയെത്തുടര്‍ന്ന് ആരംഭിച്ച ‘ശീതസമരം’ അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു. നിലവിലെ സംഘടനാ പ്രശ്‌നങ്ങളില്‍ തുറന്ന ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് അദ്ദേഹം ഫോണില്‍ അറിയിക്കുകയും ചെയ്‌തു.

14ന് നിര്‍ണായകമായ രാഷ്‌ട്രീയകാര്യസമിതി ചേരാനിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ മനം മാറ്റം സംസ്ഥാന കോണ്‍ഗ്രസിന് ആശ്വസമായപ്പോള്‍ കേരളത്തിൽ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എഐസിസിക്ക് തടസമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പിനെ എതിർക്കുന്ന നേതാക്കളാണ് മറിച്ചുപറയുന്നത്. ഉമ്മൻചാണ്ടി കോൺഗ്രസ് നേതൃയോഗങ്ങളിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത് സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ട് വലിക്കുകയാണ്. പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ എതിര്‍പ്പുമായി നിന്നാല്‍ നേട്ടമുണ്ടാകില്ല എന്ന തോന്നല്‍ മൂലമാണ് ഉമ്മന്‍ചാണ്ടി മയപ്പെടാന്‍ കാരണമായത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഒരു വഴിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേറൊരു വഴിക്കും നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതും ഉമ്മന്‍ചാണ്ടിയുടെ മനം മാറ്റത്തിന് കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ സംഘടനാ രൂപീകരണത്തിന് പിന്നിൽ ദിലീപ്: ലിബർട്ടി ബഷീർ