Publish Date: Wed, 26 Jan 2022 (17:03 IST)
Updated Date: Wed, 26 Jan 2022 (17:05 IST)
കോടതി വിധിച്ച നഷ്ടപരിഹാരം വിഎസ് അച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട കേസിലാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധിയുണ്ടായത്. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചെന്നും എന്നാല്‍ അപ്പോഴും സത്യം ജയിക്കുമെന്ന് വിശ്വസിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസിന് പോകാന്‍ ആദ്യം തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ നിയമനടപടിക്ക് പോകുന്നില്ലേയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.