Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്ന് മുഖ്യമന്ത്രി

Oommen Chandy Passes Away

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ജൂലൈ 2023 (11:45 IST)
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചാണ് ഉമ്മന്‍ ചാണ്ടി അനിഷേധ്യ നേതാവായി മാറിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ട അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണ്. താനും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയമായി വിരുദ്ധചേരിയില്‍ ആയിരുന്നെങ്കിലും അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനോദസഞ്ചാരത്തിനായി ഇടുക്കിയിലെത്തിയ യുവാവ് കൊക്കയില്‍ ചാടി മരിച്ചു