നുഴഞ്ഞ് കയറാൻ ബി ജെ പിയെ അനുവദിക്കില്ല, പോരാട്ടം എൽ ഡി എഫും യു ഡി എഫും തമ്മിൽ; ഉമ്മൻചാണ്ടിയെ തിരുത്തി സുധീരൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. നുഴഞ്ഞ് കയറാൻ ബി ജെ പിയെ അനുവദിക്കില്ലെന്നും മാറ്റങ്ങൾ കൊണ്ടുവരാൻ ബി ജെ പിക്ക് കഴിയില്ലെന
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. നുഴഞ്ഞ് കയറാൻ ബി ജെ പിയെ അനുവദിക്കില്ലെന്നും മാറ്റങ്ങൾ കൊണ്ടുവരാൻ ബി ജെ പിക്ക് കഴിയില്ലെന്നും സുധീരൻ വ്യക്തമാക്കി.
ബി ജെ പി ശക്തമായി നിലനിൽക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് മത്സരമെന്നും എൽ ഡി എഫ് മൂന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.
അതേസമയം, മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞടുപ്പിന് മുമ്പും ഉമ്മൻചാണ്ടി സമാനപ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ സത്യമെന്തെന്ന് എല്ലാവരും തിരിച്ചറിഞ്ഞെന്ന് എം എ ബേബി പറഞ്ഞു.