Publish Date: Mon, 29 Jan 2024 (13:44 IST)
Updated Date: Mon, 29 Jan 2024 (13:45 IST)
തിരുവനന്തപുരം: ലഹരി വിൽപ്പന, ലഹരി ഉപഭോഗം എന്നിവ തടയുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 16 പേരെ അറസ്റ്റ് ചെയ്യ്തു. സിറ്റി പോലീസ് നടത്തിയ നടപടിയിൽ 83 പേരെ പിരിശോധനയ്ക്ക് വിധേയമാക്കി.
എം.ഡി.എം.എ, കഞ്ചാവ്, നിരോധിത പുകയില ഉൽപ്പനങ്ങൾ എന്നിവ കച്ചവടത്തിനും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചതിനും മറ്റുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനമൊട്ടാകെ ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സെൽ നടത്തുന്ന ഓപ്പറേഷൻ്റെ ഭാഗമായാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയത്. സിറ്റി പൊലീസ് ഡി.സി. പി, എ.സി.പി നർക്കോട്ടിക് സെൽ എന്നിവരുടെ നേതൃത്യത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സെല്ലാണ് പരിശോധന നടത്തിയത്.