പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയത്തിന് അനുമതി നല്കിയില്ല; തലശ്ശേരി സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയത്തിന് അനുമതി നല്കിയില്ല; തലശ്ശേരി സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി
തലശ്ശേരി സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‌കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷത്തു നിന്ന് കെ സി ജോസഫ് എം എല്‍ എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
അതേസമയം, തലശ്ശേരി കൂട്ടിമാക്കൂലില്‍ ദളിത് യുവതികളെയും കുഞ്ഞിനെയും ജയിലില്‍ അടച്ച സംഭവം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൌരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
യുവതികളെ ജയിലില്‍ അടച്ച സംഭവം പൊതുസമൂഹത്തിലും ദളിത് വിഭാഗത്തിലും ആശങ്ക സൃഷ്‌ടിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി കെ സി ജോസഫ് എം എല്‍ എ പറഞ്ഞു. വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഈ വിഷയം കൈകാര്യം ചെയ്തത്. ഇത്തരം സംഭവങ്ങളില്‍ മുഖ്യമന്ത്രി കുറേക്കൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് കെ സി ജോസഫ് പറഞ്ഞു.