Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണം, ഗവർണർക്ക് കത്തുനൽകി പ്രതിപക്ഷം

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണം, ഗവർണർക്ക് കത്തുനൽകി പ്രതിപക്ഷം
, ബുധന്‍, 26 ഓഗസ്റ്റ് 2020 (11:35 IST)
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല ഇന്നലെ രാത്രിതന്നെ ഗവർണറെ കണ്ടിരുന്നു.
 
അതേസമയം തീപിടുത്തത്തിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. അട്ടിമറി നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിയ്ക്കും. പൊളിറ്റിക്കല്‍ വിഭാഗത്തിലെ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലുള്ള ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. വിവിഐ.പി, വിഐപി സന്ദര്‍ശന ഫയലുകള്‍, മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകൾ. മന്ത്രിമാരുടെയടക്കം വിരുന്നുകള്‍, എന്നിവ സംബന്ധിച്ച ഫയലുകൾ ഈ സെക്ഷനുകളിലാണ് എന്നാണ് വിവരം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫയലിനകത്ത് എന്തുമാകട്ടെ, സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്: മുരളി തുമ്മരുകുടി