Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍.

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (09:53 IST)
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
 
ഒരു തരി പൊന്നെടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ വൈപ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷ നേതാവും പറയുന്നുവെന്നും ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പ സംഗമത്തെ അനുകരിക്കുന്നതാണെന്നും ആക്ഷേപിച്ചവര്‍ ഇപ്പോള്‍ പരിപാടി നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
സ്വര്‍ണ്ണ പാളിയുടെ അറ്റകുറ്റപ്പണിയുടെ ചുമതല ബോര്‍ഡിനാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. 2019 ല്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയാണിതെന്നും മന്ത്രി ആവര്‍ത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം