Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു; പ്രതിപക്ഷം ചോദ്യോത്തരവേള   ബഹിഷ്‌കരിച്ചു
തിരുവനന്തപുരം , വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (10:06 IST)
സ്വാശ്രയവിഷയത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ നടത്തിവരുന്ന നിരാഹാരസമരം തുടരുന്നു. അതേസമയം, നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഹകരിച്ചില്ല. കറുത്ത ബാഡ്‌ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.
 
തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തിയില്ല. പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലേക്ക് വന്നത്. എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി സി ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു.
 
നിയമസഭ ഹാളിന്റെ കവാടത്തില്‍ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാര്‍ക്ക് ഉച്ചകോടി മുടങ്ങിയേക്കും; ഇന്ത്യയ്ക്കു പിന്നാലെ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍ രാജ്യങ്ങളും ബഹിഷ്‌കരണം പ്രഖ്യാപിച്ചു