Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് തകര്‍ത്ത് പെയ്യും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് തകര്‍ത്ത് പെയ്യും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
, ബുധന്‍, 18 മെയ് 2022 (08:20 IST)
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് തീവ്ര മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട്. 
 
അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ തകര്‍ത്തു പെയ്യും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴിയും കേരളം മുതല്‍ വിദര്‍ഭ വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ശക്തമായ പടിഞ്ഞാറന്‍ കാറ്റും മഴയുടെ ശക്തി കൂട്ടും. 
 
അടുത്ത രണ്ട് ദിവസം കൂടി വ്യാപകമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മേയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചക്രവാതചുഴി കേരളത്തിന് മുകളില്‍: മൂന്നു ദിവസം വ്യാപകമായ മഴ തുടരും