Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; വെള്ളിയും ശനിയും മഴ തകര്‍ക്കും

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; വെള്ളിയും ശനിയും മഴ തകര്‍ക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ജൂണ്‍ 2024 (10:11 IST)
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതിനാല്‍ ജൂണ്‍ 21,22  തീയതികളില്‍ കേരളാ തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ജൂണ്‍ 21,22 തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട  അതിശക്തമായ  മഴക്കും സാധ്യത.ജൂണ്‍ 18 മുതല്‍ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 
 
അതേസമയം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി.എന്‍.പണിക്കര്‍: വായനയുടെ വഴികാട്ടി