Select Your Language

Notifications

webdunia
webdunia
webdunia
webdunia

36 കാരനായ നഴ്‌സിന് മസ്തിഷ്‌ക മരണം; ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്

36 കാരനായ നഴ്‌സിന് മസ്തിഷ്‌ക മരണം; ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്
, ശനി, 25 നവം‌ബര്‍ 2023 (08:13 IST)
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വ്യോമ മാര്‍ഗമായിരിക്കും അവയവങ്ങള്‍ എത്തിക്കുക. 
 
സെല്‍വിന്‍ ശേഖറിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസുമാണ് ധാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളത്തേക്ക് അല്‍പ്പസമയത്തിനകം വ്യോമ മാര്‍ഗം എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് അവയവദാനത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. 
 
ഹൃദയം ലിസി ഹോസ്പിറ്റലിലും വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് നല്‍കുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചു. മൃതസഞ്ജീവിനി പദ്ധതി വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിനു മുഖ്യമന്ത്രി പൊലീസിനു നിര്‍ദേശം നല്‍കി. സെല്‍വിന്‍ ശേഖറിന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയേയും മകനെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ