Webdunia - Bharat's app for daily news and videos

Install App

ഒമര്‍ എന്നെ അത്ഭുതപ്പെടുത്തി, കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയാകരുത്: കമല്‍

ഒമര്‍ എന്നെ അത്ഭുതപ്പെടുത്തി, കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയാകരുത്: കമല്‍

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (14:31 IST)
വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ ഒമര്‍ ലുലുവിന് പിന്തുണയുമായി സംവിധായകന്‍ കമല്‍.

ജനശ്രദ്ധയാകര്‍ഷിച്ച ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനം പിന്‍‌വലിക്കണമെന്ന് അദ്ദേഹത്തിന് തോന്നാനുണ്ടായ കാരണം പക്വത ആര്‍ജിക്കാന്‍ പറ്റാത്തതുകൊണ്ടാകാം. കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയായിരിക്കരുത്. അങ്ങനെ, സംഭവിച്ചാല്‍ ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.

എല്ലാവരുടെയും പിന്തുണ ഒമര്‍ ലുലുവിനുണ്ട്. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം പിന്‍വലിച്ചെന്ന വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തി. പുറത്തുവന്ന വാര്‍ത്തകളില്‍ പറയുന്നതു പോലെ മത വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു രംഗവും പാട്ടിലെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മതത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലകൊള്ളുകയാണ് ചെറുപ്പക്കാരായ കലാകരന്മാര്‍ ചെയ്യേണ്ടത്. അതിന് അവര്‍ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നഷ്‌ടമാകുമെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments