ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും: ഹൈക്കോടതി

അഭിറാം മനോഹർ
വ്യാഴം, 5 ജൂണ്‍ 2025 (16:49 IST)
ഉത്സവാഘോഷങ്ങളിലും മറ്റ് പരിപാടികളിലും ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്തരവാദിത്തം ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കുമെന്ന് ഹൈക്കോടതി. 2008ല്‍ കുറ്റിക്കാട് ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ ബാസ്റ്റിന്‍ വിനയശങ്കര്‍ എന്ന ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
 
 
2008 ഏപ്രില്‍ 24ന് കുറ്റിക്കാട്ട് ക്ഷേത്രത്തിലെ പരിപാടിക്കിടെ വിന്‍സെന്റ് ആനയുടെ പുറത്ത് കയറി സഞ്ചരിക്കവെ മൂലവട്ടം റെയില്‍വേ ക്രോസിങ്ങിലെത്തിയപ്പോള്‍ ആന പെട്ടെന്ന് ആക്രമണകാരിയാകുകയായിരുന്നു. പിന്നാലെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിക്കാതെ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതോടെ ആന വിന്‍സെന്റിനെ വലിച്ചിഴച്ച് ചവിട്ടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റ വിന്‍സെന്റ് മാസങ്ങളോളം ആശുപത്രിയിലായിരുന്നു. 2009 ജൂലൈയിലാണ് വിന്‍സെന്റ് മരണപ്പെട്ടത്. ഇതോടെ ആനയുടെ ഉടമ, പാപ്പാന്മാര്‍, ക്ഷേത്ര മാനേജ്‌മെന്റ് എന്നിവരെ പ്രതികളാക്കി വിന്‍സെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. കേസില്‍ 10,93,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments