Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ശ്രീനു എസ്

, തിങ്കള്‍, 5 ഏപ്രില്‍ 2021 (13:44 IST)
പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനായ പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രന്‍ നടന്‍, എഴുത്തുകാരന്‍, തിരകഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു
 
ഇന്ന് രാവിലെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലാണ് ബാലചന്ദ്രന്‍ അവസാനമായി അഭിനയിച്ചത്. 1991 പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം അങ്കിള്‍ ബണ്ണിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. പിന്നീട് ഉള്ളടക്കം, പവിത്രം, പുനരധിവാസം, അഗ്‌നിദേവന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്തുള്ളത് 4,875 പോളിങ് സ്‌റ്റേഷനുകള്‍; 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ്