Publish Date: Tue, 16 Jan 2018 (15:13 IST)
Updated Date: Tue, 16 Jan 2018 (15:16 IST)
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. അല്ലെങ്കില്‍ കൊല്ലം പൊലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു എംഎല്‍എ ശ്രീജിവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി എത്തിയത്.
ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സിഐ ആയിരുന്ന ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും പിസി ആവശ്യപ്പെട്ടു. കൊലപാതകക്കേസിലെ പ്രധാനപ്രതിയാണെന്ന് ആരോപിക്കുന്ന വ്യക്തി കേസന്വേഷണ ചുമതലകളില്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി സി പറഞ്ഞു.