Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ല, അദ്ദേഹത്തിന് വേണ്ടി ഞാന്‍ തെരുവിലിറങ്ങും: ആഞ്ഞടിച്ച് പി സി ജോര്‍ജ്ജ്

ദിലീപ് ആയതുകൊണ്ടാ ഇതെല്ലാം സഹിക്കുന്നത്, മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്: പി സി ജോര്‍ജ്ജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (13:14 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ദിലീപിനെ അനുകൂലിച്ച് പി സി ജോര്‍ജ്ജും രംഗത്തെത്തിയിരിക്കുകയാണ്. മംഗളം ചാനലില്‍ നടന്ന ചര്‍ച്ചക്കിടയില്‍ ആണ് പി സി ജോര്‍ജ്ജ് ദിലീപിനെ അനുകൂലിച്ച് സംസാരിച്ചത്.

ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ലെന്ന് പി സി ജോര്‍ജ്ജ് പറയുന്നു. ‘അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍  ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്. അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ. മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.’ - പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി.

സിനിമാ നടന്‍ ആയതു കൊണ്ട് ആര്‍ക്കും എന്തും ആകാലോയെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്. ഇന്ന് മലയാള സിനിമാലോകത്തെ ഏറ്റവും മാന്യനായ വ്യക്തിയെന്ന് പറയുന്നത് മമ്മൂട്ടി ആണ്. അദ്ദേഹം ദിലീപിനെ പറ്റി പറഞ്ഞത് ‘ഇതുപോലൊരു മാന്യന്‍ ഇല്ല’ എന്നല്ലേ. ഒരു കള്ളത്തരവും ഇല്ലാത്ത സത്യസന്ധനായ മനുഷ്യനെ തകര്‍ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇനിയും ഈ ദിലീപിനെ ആക്രമിക്കാന്‍ ഏതെങ്കിലും കൊള്ളസംഘം ഇറങ്ങിത്തിരിച്ചാല്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം സൃഷ്ട്ടിക്കാന്‍ പത്രസമ്മേളനം നടത്തി ദിലീപിനുള്ള പിന്തുണ കൊടുക്കുമെന്നും പി സി ജോര്‍ജ്ജ് ചര്‍ച്ചയില്‍ വ്യക്തമാക്കി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments