Webdunia - Bharat's app for daily news and videos

Install App

റോള്‍സ് റോയ്‌സില്‍ നിന്നും മറ്റൊരു ആഢംബര മൂര്‍ത്തി; ബ്ലാക് ബാഡ്ജ് ഡോണ്‍ !

ആഢംബര മൂര്‍ത്തി എഴുന്നള്ളുന്നു... പുതിയ രൂപത്തില്‍ !

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (12:45 IST)
വീണ്ടുമൊരു കരുത്തുറ്റ കാറുമായി റോള്‍സ് റോയ്‌സ്. റെയ്ത്തിനും ഗോസ്റ്റിനും പിന്നാലെയാണ് പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംങ്ങായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡോണും എത്തുകയാണ്. യുവ ജനതയ്ക്കായി റോള്‍സ് റോയ്‌സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് സബ് ബ്രാന്‍ഡാണ് ബ്ലാക് ബാഡ്ജ്. പ്രൗഢ ഗംഭീരമായ റോള്‍സ് റോയ്‌സ് ഇമേജില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന സ്‌പോര്‍ടി ലുക്കാണ് ബ്ലാക് ബാഡ്ജ് ട്രീറ്റ്‌മെന്റില്‍ ലഭിക്കുന്ന റോള്‍സ് റോയസ് കാറുകള്‍ക്കുള്ളത്.
 
ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപാടു മാറ്റങ്ങളുമായാണ് ബ്ലാക് ബാഡ്ജ് ഡോണും എത്തുന്നത്. റോള്‍സ് റോയ്‌സ് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബ്ലാക് കളറാണ് എക്സ്റ്റീരിയറിന് ലഭിച്ചിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. റിയര്‍ ഡെക്കും ലെതര്‍ റൂഫും വരെ ഡീപ് ബ്ലാക് തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. റോള്‍സ് റോയ്‌സിന്റെ പ്രൗഢി കാണിക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും ബ്ലാക് ക്രോമിലാണ് ഇടംപിടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 
 
ബൂട്ട് ലിഡ് ഫിനിഷര്‍, ഫ്രണ്ട് ഗ്രില്‍, എക്‌സ്‌ഹോസ്റ്റ് പൈപ് എന്നിവയും ബ്ലാക് ക്രോമില്‍ ഒരുങ്ങുന്നു. എക്സ്റ്റീരിയറില്‍ സ്വീകരിച്ച ബ്ലാക് തീം, ഇന്റീരിയറിലും റോള്‍സ് റോയ്‌സ് പിന്തുടരുന്നുണ്ട്. ബ്ലാക് ലെതര്‍, മാന്‍ഡരിന്‍ ഓറഞ്ച് ഹൈലൈറ്റുകള്‍ക്ക് ഒപ്പമാണ് ഇതില്‍ സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ത്രെഡില്‍ തുന്നിയ കാര്‍ബണ്‍ ഫൈബര്‍ കോട്ടിംഗും തുടര്‍ന്ന് ലഭിച്ച ഹാന്‍ഡ് പോളിംഷിംങും ഇന്റീരിയറിന്റെ പ്രൗഢി വെളിപ്പെടുത്തുന്നുണ്ട്. 
 
കാഴ്ചയില്‍ മാത്രമല്ല, മെക്കാനിക്കല്‍ ഫീച്ചറുകളിലും വേറിട്ട് നില്‍ക്കുന്ന മോഡലാണ് ബ്ലാക് ബാഡ്ജ് ഡോണ്‍. 593 ബിഎച്ച്പി കരുത്തേകുന്ന 6.6 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് V12 എന്‍ജിനാണ് ബ്ലാക് ബാഡ്ജ് ഡോണിന് കരുത്തേകുന്നത്. ഡീപ് ബാസ്ബാരിടോണ്‍ ശബ്ദം പുറപ്പെടുവിക്കുന്ന പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ബ്ലാക് ബാഡ്ജ് ട്രീറ്റ്‌മെന്റ് നേടിയ ഡോണിലുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ബ്ലാക് ബാഡ്ജ് ഡോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ റോള്‍സ് റോയ്‌സ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

നവംബര്‍ 10വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറുകളില്‍ ഈജില്ലകളില്‍ മഴയ്ക്ക് സാധ്യത

ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ

വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ

അടുത്ത ലേഖനം
Show comments