Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ച് പി ജയരാജന്‍; സിപിഎമ്മിനെ കുറ്റപ്പെടുത്തി സമാധാനവാദികളാകാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി

കൊലപാതകത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളും സൂക്ഷിക്കുന്നത് നല്ലതാണെന്ന് പി ജയരാജന്റെ മുന്നറിയിപ്പ്

കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ച് പി ജയരാജന്‍; സിപിഎമ്മിനെ കുറ്റപ്പെടുത്തി സമാധാനവാദികളാകാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി
കണ്ണൂര്‍ , വ്യാഴം, 28 ജൂലൈ 2016 (10:54 IST)
കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്നറിയിപ്പ്. സിപിഎമ്മിനെ കുറ്റപ്പെടുത്തി സമാധാനവാദികളാകാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടിയുണ്ടെന്നും, കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളുടെ കണക്കെടുത്തുവെച്ചിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്നും പി ജയരാജന്‍ പറഞ്ഞു. 
 
പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങള്‍ വിശദീകരിക്കുന്നതിനായി സിപിഎം അന്നൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യവെയാണ് പി ജയരാജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജില്ലയില്‍ രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോള്‍ സിപിഐഎമ്മിനെ പഴിചാരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും മറക്കരുത്. ഈ കേസുകളിലൊന്നും ഇതുവരെയും അന്വേഷണം അവസാനിച്ചിട്ടില്ല. 
 
നാല്‍പ്പാടി വാസു വധക്കേസില്‍ കെ സുധാകരനെതിയരായ മൊഴി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കേസുകളുടെ കണക്കുശേഖരിക്കുന്നുണ്ടെന്നും കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ഭാഷയില്‍ നേരിട്ടാല്‍ അതേഭാഷയില്‍ തിരിച്ചടിക്കുമെന്നും പി ജയരാജന്‍ തുറന്നടിച്ചു. ജില്ലയില്‍ ആര്‍എസ്എസിനു പുറമേ കോണ്‍ഗ്രസിനെയും ശക്തമായി നേരിടാനുള്ള നീക്കങ്ങളുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെറിന്‍ ജേക്കബിന്റെ ഐ എസ് ബന്ധം; കൊച്ചിയിലെ സ്കൂളിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം