Webdunia - Bharat's app for daily news and videos

Install App

ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുത്; കര്‍ശന നിര്‍ദേശവുമായി പി ജയരാജൻ

ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുത്; കര്‍ശന നിര്‍ദേശവുമായി പി ജയരാജൻ

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:48 IST)
പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സിപിഎം സമ്മേളനങ്ങൾ വലിയ ജനപങ്കാളിത്തത്തോടു കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുൻകൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ എന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്തിയതായി കാണാൻ കഴിഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽനിന്ന് അവർ പിന്മാറണം. ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോർഡുകൾ. സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments