Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സുരേഷ്‌ഗോപി എംപി; കേരളത്തിലെ സിപിഎം അത് തിരിച്ചറിയണം

മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സി.പി.എം തിരിച്ചറിയണമെന്ന് സുരേഷ്‌ഗോപി എം.പി

suresh gopi
കണ്ണൂര്‍ , ശനി, 2 ഡിസം‌ബര്‍ 2017 (10:59 IST)
മനുഷ്യത്വം എന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി എം പി. കേരളത്തിലെ സി പി എം അത് തിരിച്ചറിയാതെ പോകുകയാണ്. അതുകൊണ്ടുമാത്രമാണ് സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നതെന്നും സി പി എം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കമ്മ്യൂണിസ്റ്റിതര പ്രത്യയശാസ്ത്രത്തെ ഞെക്കിക്കൊല്ലുന്നതിനു ശ്രമിക്കുന്ന നടപടിയില്‍നിന്ന് ഇനിയെങ്കിലും സി പി എം മാറണം. തങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായിക്കൊണ്ടിരിക്കുമ്പോഴും ആത്മസംയമനം പാലിച്ചുകൊണ്ടിരിക്കുകയാണ് സംഘപ്രസ്ഥാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധസംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് - സെലറിയോ എക്‌സ് !‍; വില വിവരങ്ങള്‍