Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിയ്ക്കില്ല: പി ജയരാജൻ

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിയ്ക്കില്ല: പി ജയരാജൻ
, ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (09:04 IST)
സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളിൽ പാർട്ടി നേതാക്കളുടെ മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിലപട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബധ്യത പാര്‍ട്ടിക്കില്ല എന്ന് പി ജയരാജൻ വ്യക്തമാക്കി. മതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. 
 
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളു. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ല. സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച്‌ പാർട്ടിയിൽ ഭിന്നത എന്ന തരത്തിൽ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിയ്ക്കുകയാണ്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തു