ശശിക്കെതിരെ നടപടി വൈകിയത് പ്രളയം കാരണം, ഒരാളേയും രക്ഷിക്കില്ല; പാർട്ടി പരാതിക്കാരിക്കൊപ്പമെന്ന് എ കെ ബാലൻ

ശനി, 8 സെപ്‌റ്റംബര്‍ 2018 (14:58 IST)
സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരായ പരാതിയിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും പരാതിക്കാരിക്കൊപ്പം പാർട്ടി എന്നും നിലകൊള്ളുമെന്നും എ കെ ബാലൻ പ്രതികരിച്ചു. 
 
പ്രളയം കാരണമാണ് നടപടി വൈകിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വം കൈവിട്ടതോടെ ശശിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ് സി പി എം .

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മ്രുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു