പി കെ ശശിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ, അടിതെറ്റി ജോസഫൈനും കൂട്ടരും!

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (07:50 IST)
പി കെ ശശിക്കെതിരായ പീഡന പരാതിയിൽ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന വനിതാ കമ്മീഷനുള്ളത്.
 
ഇര പീഡന വിവരത്തെ കുറിച്ച് തുറന്നുപറഞ്ഞാൽ മാത്രമേ സ്വമേധയാ കേസെടുക്കാനാകുകയുള്ളു എന്നും. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും സംസ്ഥാന വനിതാ അധ്യക്ഷൻ എം സി ജോസഫൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 
 
പാർട്ടിയും കമ്മീഷനു രണ്ടും രണ്ടാണ്. ഇര പീഡന വിവരം തുറന്നു പറയുകയോ കമ്മീഷനു പരാതി നൽകുകയോ ചെയ്താൽ മാത്രമേ വിഷയത്തിൽ കേസെടുക്കാനാവു. പീഡന വിവരം ഇര തുറന്നു പറയുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. 
 
വിഷയത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടിൽ സംസ്ഥാന അധ്യക്ഷൻ തുടരുന്നതിനിടയിലാണ് ഇരുട്ടടി പോലെ ദേശീയ വനിതാ കമ്മിഷന്റെ നിലപാട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഇന്ത്യയ്ക്ക് മുന്നിൽ സമ്മർദ്ദവുമായി ഇസ്രായേൽ

എന്നും അതിജീവിതയ്ക്കൊപ്പം, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ കെ ശൈലജ

പിഎഫിൽ മാതാപിതാക്കൾ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments