Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി , ചൊവ്വ, 30 ജനുവരി 2018 (18:14 IST)
കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് പത്മ അവാര്‍ഡ് ലഭിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് പത്മ പുരസ്‌കാരങ്ങളില്‍ പോലും പ്രതിഫലിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ വിവാദം പുതിയ വഴിത്തിരിവില്‍.

പി പരമേശ്വരന്റെ പേര് പത്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളിലാണ് അദ്ദേഹത്തെ  അവാര്‍ഡിനു ശുപാര്‍ശ ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണെന്ന വ്യക്തമാക്കുന്ന വിവരങ്ങളുള്ളത്.

തിരുവനന്തപുരുത്തുള്ള നാലു വ്യക്തികളാണ് പത്മ അവാര്‍ഡിനായി പി പരമേശ്വരന്റെ പേര് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു ‘കെ’, പി പരമേശ്വരന്‍, സുരേഷ്, പാര്‍ലമെന്റംഗമായ പ്രൊഫെസ്സര്‍ റിച്ചാര്‍ഡ് ഹേ എന്നിവരാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്‌തിരിക്കുന്നതെന്നാണ് സൈറ്റില്‍ വ്യക്തമാക്കുന്നത്.

ഇതില്‍ ‘കെ’ എന്ന പേരും സുരേഷും സ്വാമി പ്രകാശാനന്ദയുടെ പേരും പത്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി ആയ അനിരുദ്ധ് ഇന്ദു ചൂഡന്‍ എന്ന വ്യക്തി കുമ്മനം രാജശേഖരന്റെ പേരും പത്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 മണിക്കൂര്‍ ആസ്വദിക്കാം; കന്യകാത്വം ലേലം ചെയ്‌ത പെണ്‍കുട്ടിക്കൊപ്പം കിടപ്പറ പങ്കിടണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം