Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം 26 മുതല്‍

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം 26 മുതല്‍

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , ഞായര്‍, 23 ഓഗസ്റ്റ് 2020 (11:29 IST)
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൊതുജനത്തിന് വരുന്ന 26 ബുധനാഴ്ച മുതല്‍ ദര്‍ശന അനുമതി ലഭിക്കും. ദിവസേന രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 5 മണി മുതല്‍ ദീപാരാധന വരെയുമാവും ദര്‍ശന സമയം.
 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ദര്‍ശനത്തിനുള്ള പ്രവേശനാനുമതി. ഒരു സമയം 35 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓരോ പത്ത് മിനിറ്റിലും പ്രവേശനം നല്‍കും. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി തിരുനടയില്‍ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര നാലമ്പലത്തിനുള്ളിലും പ്രവേശനം ഉണ്ടായിരിക്കില്ല. 
 
ദര്‍ശനം ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ഒരു ദിവസം മുമ്പെങ്കിലും ക്ഷേത്ര വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതിന്റെ പ്രിന്റ് ഔട്ടും  ആധാര്‍ കാര്‍ഡും ദര്ശനത്തിന് മഹാജരാക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം പ്രവേശനം നല്‍കും. എന്നാല്‍ അതാത് ദിവസത്തെ നിശ്ചിത എണ്ണത്തിലും കുറവാണ് രജിസ്ട്രേഷന്‍ എങ്കില്‍ ഈ ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കും അവസരം ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും