Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Bike Accident

ശ്രീനു എസ്

, തിങ്കള്‍, 15 ഫെബ്രുവരി 2021 (10:40 IST)
പാലക്കാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു ,വിഗ്നേഷ് എന്നിവരാണ് മരിച്ചത്. കോങ്ങാട് മുണ്ടൂര്‍ ഒന്‍പതാം മൈലിലാണ് അപകടമുണ്ടായത്. എതിര്‍ ദിശയിലായി വന്നിരുന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.
 
ബൈക്കുകള്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശ്ശേരി ചുരത്തിൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം