Select Your Language

Notifications

webdunia
webdunia
webdunia
webdunia

Honey Trap: വൈറൽ ദമ്പതിമാർക്ക് ആരാധകർ ഒരുപാട്, ഹണി ട്രാപ്പ് ചെയ്ത് വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി

Honey Trap: വൈറൽ ദമ്പതിമാർക്ക് ആരാധകർ ഒരുപാട്, ഹണി ട്രാപ്പ് ചെയ്ത് വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി
, ബുധന്‍, 31 ഓഗസ്റ്റ് 2022 (09:55 IST)
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നിരവധി ആരാധകരുള്ള വൈറൽ ദമ്പതികളാണ് പാലക്കാട് ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത്.ണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരടങ്ങുന്ന ആറംഗ സംഘത്തിനെയാണ് വ്യവസായിയുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്.
 
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഹണിട്രാപ്പിലൂടെ യാക്കരയിലെ വാടക വീട്ടിലെത്തിക്കുകയും പിന്നീട് മറ്റ് സംഘാംഗങ്ങൾ സദാചാര പോലീസ് എന്ന വ്യാജേന വ്യവസായിയുടെ മൊബൈൽ,പണം,എടിഎം കാർഡ് തുടങ്ങിയവ കൈക്കലാക്കുകയുമായിരുന്നു. വ്യ്വസായിയെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
 
സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇരുവരുടെയും തട്ടിപ്പ്. ഇരിങ്ങാലെക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസക്കാലം നിരീക്ഷിച്ച ശേഷമാണ് കെണിയൊരുക്കിയത്.ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകു എന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് പാലക്കാട് എത്തിയ വ്യവസായിയെ പല കാരണങ്ങൾ കാണിച്ച് വൈകിപ്പിച്ച് ദേവു തന്ത്രപൂർവം രാത്രിയിൽ യാക്കരയിലുള്ള വാടകവീട്ടിലെത്തിച്ചു.
 
ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ച് പേർ ചേർന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി.ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി പോയ സംഘത്തിൽ നിന്നും മൂത്രമൊഴിക്കാനായി എന്ന മട്ടിൽ ഇറങ്ങി വ്യവസായി രക്ഷപ്പെടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
 
ശരത്താണ് സംഘത്തിലെ ബുദ്ധികേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തൽ.പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കെണിയിൽ വീഴുന്ന ആളാണോ എന്ന് ഉറപ്പാക്കിയത്. ദമ്പതികളെ ശരത്ത് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നാണ് ദമ്പതികളുടെ മൊഴി സൂചിപ്പിക്കുന്നത്.ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി.
 
വ്യവാായിയുടെ കയ്യിൽ നിന്നും തട്ടിയെടൂത്ത പണവും എടിഎം കാർഡും വാഹനവുമെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം സമാനമായ തട്ടിപ്പ് ഇതിന് മുൻപും നടത്തിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ തുടരും, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്